മുളങ്കുന്നത്ത ുക്കാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന വീൽ ചെയറുകൾ, കട്ടിലുകൾ,സട്രച്ചറുകൾ എന്നിവയ്ക്ക് ശാപമോക്ഷമേകിക്കൊണ്ട് എൻജിനിയറിംഗ് വിദ്യാർഥികൾ മാതൃകയാകുന്നു.
പൂമല ഫോക്കസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ നാഷണൽ സർവീസ് സ്കീമിലെ 90 വിദ്യാർഥികളാണ് സന്നദ്ധ സേവന പ്രവർത്തനങ്ങളുമായി ആശുപത്രിയിൽ എത്തിയിട്ടുള്ളത്.
ചക്രങ്ങൾ ഇല്ലാതെയും നടുവൊടിഞ്ഞു കിടക്കുന്ന വീൽചെയറുകളും സട്രെച്ചറുകളും കാലുകൾ നഷടപ്പെട്ട് തുര ുന്പിച്ചതും രോഗികൾ കയറിക്കിടന്നാൽ താഴെ വീഴുമെന്ന നിലയിലുള്ള കട്ടിലുകളും നന്നാക്കി പെയിന്റടിച്ച് രേഗികൾക്ക് ഉപകാരപ്രദമാക്കൽ പ്രവർത്തനമാണ് ഇവർ ചെയ്യുന്നത്.
മാത്രമല്ല വ്യത്തിഹീനമായ പരിസരം വൃത്തിയാക്കി ചെളിപുരണ്ട് കിടുക്കുന്ന ചുമരകൾ കഴുകി വ്യത്തിയാക്കുകയും പെയിന്റ് അടിക്കുകയും ചെയ്തു. രോഗികൾക്ക് ശല്ല്യമായി പാഞ്ഞു നടക്കുന്ന പാറ്റകളേയും മൂട്ടകളേയും തുരുത്തുവാനുള്ള പണികളും ഇവർ ഇതിനിടയിൽ ചെയ്യുന്നുണ്ട്.
രോഗികളെ കൊണ്ടു പോകുവാനും വരുവാനും വീൽ ചെയറുകളും സ്ട്രെച്ചറുകളും ആവശ്യത്തിനില്ലാത്തതു മൂലം ഇതിനു വേണ്ടി രോഗികളും ജിവനക്കാരും തമ്മിൽ എന്നും തർക്കമാണ്. ചെറിയ അറ്റകുറ്റപണികൾ നടത്തിയാൽ ഇവ ഉപയോഗിക്കാൻ കഴിയുമെന്നിരിക്കെ അവ ശരിയാക്കാൻ യാതൊരു നടപടിയും അധികരികൾ ചെയ്യാറില്ല. മാർച്ചിൽ ഇത്തരം പ്രവ ൃ ത്തികൾ ചെയ്യാൻ ചില ഫയലുകൾ തയാറാക്കിയെങ്കിലും അവ ചുവപ്പു നാടയിൽ കുരുങ്ങി കിടുക്കുന്പോഴാണ് സന്നദ്ധ പ്രവർത്തനവുമായി ആശുപത്രിയിൽ പുനർജനി പ്രോജക്ടായ കർമ്മ എന്ന സപ്തദിന ക്യാന്പ് പദ്ധതിയുമായി ഇവർ എത്തിയത്.
ആശുപത്രി ആർഎംഒ ഡോ.സി. പി. മുരളിയാണ് പരിപാടിയുടെ ഉദ്ഘാടനം നടത്തിയത്. ഫോക്കസിന്റെ പ്രിൻസിപ്പൽ എ.കെ. ഹരിദാസ് അധ്യക്ഷത വഹിച്ച.ു. ക്യാന്പിന്റെ ഭാഗമായി പൂമലഡാം വൃത്തിയാക്കൽ, പേപ്പർ നിർമാണാപരിശിലനം, ആരോഗ്യ സർവേ, വിവിധ ബോധവത്കരണ ക്ലാസുകൾ എന്നിവയും ഒരുക്കുന്നുണ്ട്.