പെരിന്തൽമണ്ണ: മലപ്പുറം പാർലമെന്റ് യുഡിഎഫ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടിക്കു വോട്ടുറപ്പിച്ചു പെരിന്തൽമണ്ണയിൽ ഉമ്മൻചാണ്ടിയുടെ പര്യടനം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരേയുള്ള ശക്തമായ താക്കീതായി ഉപതെരെഞ്ഞെടുപ്പിനെ ഉപയോഗപ്പടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെയും കാലഘട്ടത്തിന്റെയും ആവശ്യങ്ങൾ തിരിച്ചറഞ്ഞ് പ്രവർത്തിക്കാൻ കഴിവുള്ള മികച്ച സ്ഥാനാർഥിയാണ് കുഞ്ഞാലിക്കുട്ടി.
എതിരാളികൾ പോലും സമ്മതിക്കുന്ന വിജയം മാത്രമല്ല നമ്മുടെ ലക്ഷ്യം മറിച്ച് വിഭാഗീയത സൃഷ്ടിക്കുന്ന മോദിക്കും അക്രമരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്ന പിണറായി സർക്കാരിനെതിരെയുമുള്ള വിധിയെഴുത്താകണമെന്നും ഉമ്മൻചാണ്ടി വോട്ടർമാരോടു പറഞ്ഞു. യുഡിഎഫ് ഭരണത്തിൽ നിന്നിറങ്ങയത് സൗജന്യ റേഷൻ നൽകി കൊണ്ടായിരുന്നെങ്കിൽ പിണറായി അധികാരമേറ്റു ഒരു വർഷത്തിനകം റേഷൻ വിതരണം നിർത്തിവയ്ക്കുകയാണ് ചെയ്തത്. വിലക്കയറ്റം പിടിച്ചു നിർത്താനായില്ല. 13 ലക്ഷം വിദ്യാർഥികൾ എഴുതിയ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ഭരണത്തിന്റെ കൊള്ളരുതായ്മ കൊണ്ടു നാണംകെട്ട അവസ്ഥയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. പുലാമന്തോളിലെ യുഡിഎഫ് ഓഫീസ് ഉദ്ഘാടനവും ഉമ്മൻചാണ്ടി നിർവഹിച്ചു. മഞ്ഞളാംകുഴി അലി എംഎൽഎ, ഡിസിസി പ്രസിഡന്റ്് വി.വി പ്രകാശ്, നാലകത്ത് സൂപ്പി, മുൻ എംഎൽഎ സി.പി മുഹമ്മദ്, ബെന്നി തോമസ്, സലീം കുരുവന്പലം, മണ്ഡലം യുഡിഎഫ് ചെയർമാൻ സി.സേതുമാധവൻ, കണ്വീനർ എ.കെ നാസർ, പി.കെ അബൂബക്കർ ഹാജി, സി. സുകുമാരൻ, എ.കെ മുസ്ഥഫ, വി.ബാബുരാജ്, എം.എം സക്കീർ ഹുസൈൻ, ആഷിഖ് ചെലവൂർ, പി.കെ ബാവ, ശീലത്ത് വീരാൻകുട്ടി, കൊളക്കാടൻ അസീസ്, അലിമാസ്റ്റർ, കെ.പി മുഹമ്മദ് കുട്ടി മാസ്റ്റർ, പി.കെ കേശവൻ, നാലകത്ത് ഷൗക്കത്ത്,കുഞ്ഞുമുഹമ്മദ്, കെ.ടി ജമാൽ മാസ്റ്റർ, സൈതലവി പാലൂർ, കെ.പി ഹാജറുമ്മ ടീച്ചർ, എം.കെ റഫീഖ, നഹാസ് പാറക്കൽ, സി.കെ ഹാരിസ് തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു.