നിലന്പൂർ: മൈസൂരിൽ നിന്ന് കൊണ്ടോട്ടിയിലേക്കു ചരക്കുമായി പോവുകയായിരുന്ന ലോറി അപകടത്തിൽപെട്ടു. നിലന്പൂർ ഒസികെ ഓഡിറ്റേറിയത്തിനു സമീപമാണ് തിങ്കളാഴ്ച രാത്രി 12 മണിയോടെ അപകടമുണ്ടായത്.
വടവുറം ഭാഗത്ത്് നിന്നു വരികയായിരുന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടയിൽ വാട്ടർ അഥോറിറ്റി കുടിവെള്ള പദ്ധതിക്കായി തീർത്ത ചാലിലേക്ക് ലോറി മറിയുകയായിരുന്നു. ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.