സുൽത്താൻ ബത്തേരി: നഗരസഭ സർവശിക്ഷാ അഭിയാന്റെ നേതത്വത്തിൽ ബാലോത്സവം നടത്തി. നഗരസഭ വികസനകാര്യ സമിതി അധ്യക്ഷൻ ടി.എൽ. സാബു ഉദ്ഘാടനം ചെയ്തു. ജോണ്സണ് തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. കൗണ്‍സിലർ ജയപ്രകാശ് തേലന്പറ്റ, പി.വി. മാത്യു, സുനിൽ അഗസ്റ്റിൻ, ടി.ടി. ബെന്നി, മിനി ദേവസ്യ, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.