കൽപ്പറ്റ: കുടിവെള്ളത്തിനും ഭവന നിർമാണത്തിനും കാർഷിക മേഖലയ്ക്കും മുൻതൂക്കം നൽകി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്.
76.03 കോടി രൂപ വരവും 76.02 രൂപ ചെലവും 75000 രൂപ മിച്ചവുമുള്ള 2017-18 വർഷത്തെ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ഹനീഫയാണ് അവതരിപ്പിച്ചത്.
പ്രസിഡന്റ് ശകുന്തള ഷണ്മുഖൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ നവകേരളമിഷന്റെ ചുവട് പിടിച്ചാണ് ഇത്തവണത്തെ ബജറ്റ്.
23 കോടി ചെലവിൽ പിഎംഎവൈ പദ്ധതിയിൽ 700 വീടുകൾ, ഭവന പുനരുദ്ധാരണത്തിന് ക്രെഡിറ്റ് കം സബ്സിഡി പദ്ധതി, ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വിവിധ സ്കീമുകളിൽ 45 കിലോമീറ്റർ റോഡ് നിർമാണം, ബ്ലോക്ക് പഞ്ചായത്തിൽ 25 ലക്ഷം രൂപ ചെലവിൽ നിറം സോളാർ വിളക്കുകൾ, 75 ലക്ഷം രൂപ ചെലവിൽ നെൽകൃഷി പ്രോത്സാഹന പദ്ധതി, കൃഷി മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ കാർഷിക കർമ്മ സേനയുണ്ടാക്കി 30 ലക്ഷം ചെലവിൽ കാർഷിക യന്ത്രോപകരണ വിതരണം, വിഷരഹിത പച്ചക്കറി കൃഷി വ്യാപനപദ്ധതി, ക്ഷീര കർഷകർക്ക് പാൽ അളവിന്റെ തോതിൽ സംയുക്ത പഞ്ചായത്തുകളുടെ ഇൻസെന്റീവ് തുക നൽകുന്ന ക്ഷീരപോഷണം പദ്ധതി, ക്ഷീര കർഷകർക്ക് വേനൽകാല കാലിത്തീറ്റ സബ്സിഡിയും തീറ്റപ്പുൽ കൃഷി വ്യാപന പദ്ധതിയും തുടങ്ങിയവയ്ക്ക് തുക വകയിരുത്തി.
ബ്ലോക്ക് പഞ്ചായത്തിലെ ഒന്പത് പഞ്ചായത്തുകളിലും നാല് വീതം വനിത സ്വാശ്രയസംഘങ്ങൾക്ക് 35 ലക്ഷം രൂപ ചെലവിൽ സ്വയംതൊഴിൽ പദ്ധതി, വൈത്തിരി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ വിപുലീകരണം, ഒന്പത് ഗ്രാമപഞ്ചാത്തുകളിലും ക്യാന്പുകൾ നടത്തി ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രീകരിച്ച് മെഗാ ഡിറ്റക്ഷൻ ക്യാന്പ്, ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹന വിതരണവും ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സംയുക്ത പ്രോജക്ടിൽ സ്കോളർഷിപ്പും, ഭിന്നലിംഗക്കാരുടെ പുനരധിവാസവും സ്വയംതൊഴിൽ പദ്ധതിയും, പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററുകൾ മുഖേന കിടപ്പിലായ രോഗികൾക്ക് സാന്ത്വനം പദ്ധതി, മൂപ്പൈനാട്, വെങ്ങപ്പള്ളി എന്നിവിടങ്ങളിൽ മുതിർന്ന പൗരന്മാർക്ക് പകൽ വീടുകൾ, പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിലെ പ്രഫഷണൽ വിദ്യാർഥികൾക്ക് ലാപ് ടോപ്പുകൾ, ആംഗൻവാടി കുട്ടികളുടെ ബ്ലോക്ക്തല കലോത്സവം, പട്ടിക ജാതി പട്ടിക വർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിക്ക് പ്രാക്തന സഹായി പദ്ധതിയും ഒപ്പം വീടിനോട് ചേർന്ന് പഠനമുറിയും, മൾട്ടി നാഷണൽ കന്പനികളുടെ സഹായത്തോടെ ബ്ലോക്ക് തലത്തിൽ ജോബ് ഫെസ്റ്റ്, സമഗ്ര കായിക വികസനത്തിന് വിഷൻ 30 സ്പോർട്സ് തുടങ്ങിയവയാണ് ബജറ്റിലെ പ്രധാന പദ്ധതികൾ.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ പി.ടി. നാസർ, ഷഹർബാൻ സൈതലവി, എൻ.സി. പ്രസാദ്, ടി. ഉഷാകുമാരി, റീന സുനിൽ, സഹദ് മേപ്പാടി, ലീലാമ്മ ജോസഫ്, നജീബ് മുട്ടിൽ, സജേഷ് പടിഞ്ഞാറത്തറ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണ്മാരായ ഉഷാതന്പി, ജിൻസി സണ്ണി, ചെയർമാൻ എ. സെയ്ത്, അംഗങ്ങളായ ജഷീർ പള്ളിവയൽ, ഈന്തൻആലി, എം.ഒ. ദേവസ്യ, പി. ബാലൻ, അയ്യപ്പൻ, റോഷ്ന യൂസഫ്, വിജയകുമാരി, കൊച്ചുറാണി, ബിന്ദു പ്രതാപൻ തുടങ്ങിയവർ പ്രസംഗിച്ചു.