സുൽത്താൻ ബത്തേരി: നഗരസഭയുടെയും പാലിയേറ്റീവ് കെയർ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കിടപ്പു രോഗികളുടെയും ബന്ധുക്കളുടെയും കാരുണ്യ കൂട്ടായ്മ നടത്തി.
കാൻസർ, വൃക്കരോഗം തളർവാതരോഗം, അപകടത്തിൽപ്പെട്ട് ദുരിതമനുഭവിക്കുന്നവർ തുടങ്ങിയവരുടെ കൂടിച്ചേരൽ പുതുമയുള്ള അനുഭവമായി.
നൂറുകണക്കിന് കിടപ്പ് രോഗികൾ പങ്കെടുത്തു. കലാപരിപാടികളും അരങ്ങേറി. കൂട്ടായ്്മ നഗരസഭ ചെയർമാൻ സി.കെ. സഹദേവൻ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ചെയർപേഴ്സണ്‍ ജിഷ ഷാജി അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്, അസംപ്ഷൻ നഴ്സിംഗ് സ്കൂൾ, വിനായക കോളജ് ഓഫ് നഴ്സിംഗ്, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, ആരോഗ്യ വകുപ്പ് പ്രവർത്തകർ, ആശാവർക്കർമാർ, നഗരസഭ കൗണ്‍സിലർമാർ എന്നിവർ വോളണ്ടിയർമാരായി പ്രവർത്തിച്ചു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.എൽ. സാബു, ബാബു അബ്ദുറഹ്മാൻ, എൽസി പൗലോസ്, പി.കെ. സുമതി, ഷെബീർ അഹമ്മദ്, എൻ.എം. വിജയൻ, ജയപ്രകാശ് തേലംന്പറ്റ, ഡോ. ഇ.പി. മോഹനൻ, ഡോ. സിന്ധു, ജെസി ജോയി, സിസ്റ്റർ എൽസി ജോസ് എന്നിവർ പ്രസംഗിച്ചു.