കൽപ്പറ്റ: 1957ൽ മാണ്ടാട് പ്രവർത്തനം ആരംഭിച്ച ഗവ. എൽപി സ്കൂൾ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നാളെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസം 19നാണ് ജൂബിലി ആഘോഷം കൽപ്പറ്റ എംഎൽഎ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തത്. ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ആദ്യ ബാച്ചിലെ വിദ്യാർഥികളെ ആദരിക്കൽ, മെഡിക്കൽ ക്യാന്പ്, പൂർവ വിദ്യാർഥി സംഗമം, അധ്യാപികയ്ക്ക് യാത്രയയപ്പ്, സ്മാരക കവാടം സമർപ്പണം, നിർധന രോഗികൾക്കുള്ള കാരുണ്യ ചികിത്സാ സഹായനിധി വിതരണം എന്നിവ നടത്തി.
നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ എംഎൽഎ മാരായ സി.കെ. ശശീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ. കേളു എന്നിവർ പങ്കെടുക്കും. കലാപരിപാടികൾ, ഗാനമേള എന്നിവയും സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ എൻ.വി. ജോർജ്, പിടിഎ പ്രസിഡന്റ് ശ്രീകുമാർ, എ.കെ. മത്തായി, ഒ.ഡി. ബിജു, അധ്യാപകരായ പി.കെ. ഷീബ, ഗ്രേസി എന്നിവർ പങ്കെടുത്തു.