മീനങ്ങാടി: കാര്യന്പാടി എൽപി സ്കൂളിന്റെ വജ്രജൂബിലി ആഘോഷത്തിന്റെയും സ്റ്റേജ് ഉദ്ഘാടനത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി സ്കൂൾ അധികൃതർ അറിയിച്ചു.
നാളെ വൈകിട്ട് നാലിന് സി.കെ. ശശീന്ദ്രൻ എംഎൽഎ വജ്രജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്റ്റേജ് സമർപ്പണം മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം. നജീബ് നിർവഹിക്കും. മുട്ടിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കെ. ഹസീന അധ്യക്ഷത വഹിക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ബി. ഫൈസൽ സമ്മാനദാനം നിർവഹിക്കും. പഞ്ചായത്ത് അംഗങ്ങളായ എ.എൻ. ഷൈലജ, ബിനു ജേക്കബ്, ഷാസിക ബിനു, ബത്തേരി എഇഒ എം.വി. മുരളീധരൻ, സ്വാഗതസംഘം രക്ഷാധികാരി അനന്തകൃഷ്ണഗൗഡർ, ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് കെ.കെ. ജെയിംസ്, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് കാജാ ഹുസൈൻ, പൂർവവിദ്യാർഥി സംഘം കണ്‍വീനർ ചന്ദ്രബോസ്, സ്വാഗതസംഘം വൈസ് ചെയർമാൻ ഒ.എം. ഗോപി എന്നിവർ പ്രസംഗിക്കും. ഹെഡ്മാസ്റ്റർ കെ.സി. സുകുമാരൻ, പിടിഎ പ്രസിഡന്റ് എം. അനീഷ്, സ്വാഗതസംഘം ചെയർമാൻ കെ.എം. ഏലിയാസ്, മദർ പിടിഎ പ്രസിഡന്റ് ബബിനു ശ്രീജിത്ത്, പ്രോഗ്രാം കണ്‍വീനർ മുഹമ്മദ് ഷെരീഫ് എന്നിവർ നേതൃത്വം നൽകും.