മാനന്തവാടി: വയനാട് ഗവ. എൻജിനിയറിംഗ് കോളജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക്. കെഎസ്യു പ്രവർത്തകരായ നിധിൻ (19), സതീശ്ബാബു (22) എന്നിവർക്കാണ് പരിക്കേറ്റത്.
എസ്എഫ്ഐക്കാരാണ് മർദിച്ചതെന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള ഇവർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിലെ കോളജുകളിൽ പഠിപ്പുമുടക്കിനു ആഹ്വാനം ചെയ്തതായി കെഎസ്യു ജില്ലാ പ്രസിഡന്റ് അമൽ ജോയി അറിയിച്ചു.