കാസർഗോഡ്: കിണറ്റിൽ വീണ പലക എടുക്കാനിറങ്ങുന്നതിനിടെ വെൽഡിംഗ് തൊഴിലാളി വീണു മരിച്ചു. മധൂർ കാളിയങ്കാട്ടെ പി.സുനിൽ (32) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് അപകടം സംഭവിച്ചത്. കാസർഗോട്ടെ സംഗീത ലോട്ടറി ഉടമ ചൂരിയിലെ വിശ്വനാഥന്റെ വീട്ടുകിണറിന് ഇരുന്പ് നെറ്റ് വെൽഡിംഗ് ചെയ്യുന്നതിനിടെ താഴെ വീണ പലക എടുക്കാൻ കിണറിലിറങ്ങുന്പോഴായിരുന്നു കയർ പൊട്ടി താഴെ വീണത്. 60 അടി താഴ്ചയുള്ള കിണറിൽ രണ്ടടിയോളം വെള്ളമുണ്ട്. കിണറിന്റെ അടിയിൽ റിംഗും മോട്ടോറും ഉള്ളതിനാൽ വീഴ്ചയിൽ തലയിടിച്ച് വെള്ളത്തിൽ വീണ് മുങ്ങിമരിക്കുകയായിരുന്നു. ഭാര്യ: പ്രിയ. മക്കൾ: അനുരാധ, അനിരുദ്ധ്. വില്യംസ്-മാലതി ദന്പതികളുടെ മകനാണ്. സഹോദരി: സുനിത.