മഞ്ചേശ്വരം: അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് ട്രെയിൻ തട്ടി മരിച്ചു. കർണാടക ഹാവേരി ശിവനഗർ സ്വദേശിയും ഹൊസങ്കടിയിൽ താമസക്കാരനുമായ നാഗരാജ് (20) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.30 ഓടെ ഹൊസങ്കടി റെയിൽവെ ഗേറ്റിനു സമീപത്താണ് അപകടം. ലച്ചപ്പ-ഹേമവ്വ ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ:സുമ, രമേശ്, സോമപ്പ.