അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് മമ്മൂട്ടി. ഗാനഗന്ധർവന്റെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടിയും സംവിധായകൻ രമേഷ് പിഷാരടിയും ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു.
ഇതിനിടെ ആരാധകർ ബിലാലിനെക്കുറിച്ചുള്ള ചോദ്യം ആവർത്തിച്ചപ്പോൾ രമേഷ് പിഷാരടി തന്നെ സിനിമയെക്കുറിച്ചു മമ്മൂട്ടിയോട് ആരാഞ്ഞു. ഇതിന് മറുപടിയായി ബിലാൽ ഉടൻ വരുമെന്ന് മമ്മൂട്ടി പറയുകയായിരുന്നു. ഇതിനായുള്ള തയാറെടുപ്പുകൾ നടക്കുകയാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
താരത്തിന്റെ വാക്കുകൾ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
ബിലാൽ ഉടൻ എത്തും: മമ്മൂട്ടി
11:24 AM Sep 26, 2019 | Deepika.com