ഔദ്യോഗികമായി താൻ ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയെന്ന് ശ്രീനിവാസൻ. ഫേസ്ബുക്കിൽ തനിക്ക് ഇതുവരെ അക്കൗണ്ട് ഇല്ലായിരുന്നെന്നും തന്റെ പേരിൽ ഉണ്ടായിരുന്ന അക്കൗണ്ടുകളെല്ലാം വ്യാജ അക്കൗണ്ടുകളായിരുന്നുവെന്നും താരം പറഞ്ഞു. ശ്രീനിവാസൻ പാട്യം എന്ന പേരിലാണ് ശ്രീനിവാസൻ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്താണ് ശ്രീനിവാസൻ ഇക്കാര്യം അറിയിച്ചത്.
""എന്റെ ഉപദേശമോ അഭിപ്രായമോ ഒരാള്‍ക്കും ആവശ്യമില്ല. ഞാൻ ആരെയും ഉപദേശിക്കാൻ തയാറല്ല. ഏറ്റവും വൃത്തികെട്ട പരിപാടിയാണ് ഉപദേശമെന്ന് എനിക്ക് അറിയാം. എന്നെക്കുറിച്ച് ഫേയ്ക്ക് ആയ അക്കൗണ്ടില്‍ എഴുതുന്നവര്‍ക്ക് ആ സത്യം അറിയില്ലായിരിക്കും. അവര്‍ ഇനിയെങ്കിലും അത് മനസിലാക്കണം''- താരം പറഞ്ഞു.
ശ്രീനിവാസൻ ഫേസ്ബുക്കിൽ
10:52 AM Sep 25, 2019 | Deepika.com