2006-ൽ -പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ പ്രജാപതി എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് താരമായ അദിതി റാവു മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ പതിമൂന്ന് വർഷങ്ങൾക്കുശേഷം അദിതി വീണ്ടും മലയാളത്തിലെത്തുന്നു. ജയസൂര്യയുടെ നായികയായിട്ടാണ് അദിതിയുടെ മലയാളത്തിലേക്കുള്ള രണ്ടാം വരവ്.
നരണിപ്പുഴ ഷാനവാസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സൂഫിയും സുജാതയും എന്ന ചിത്രത്തിലാണ് അദിതി നായികയാകുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ദിഖ്, മാമുക്കോയ, ഹരീഷ് കണാരന്, വിജയ് ബാബു, മണികണ്ഠന് പട്ടാമ്പി, തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
അദിതി വീണ്ടും മലയാളത്തിൽ
10:33 AM Sep 25, 2019 | Deepika.com