പ്രതിഫല തർക്കത്തെ തുടർന്ന് ജോജു ജോർജ് പിന്മാറിയ സാഹചര്യത്തിൽ പ്രതി പൂവൻ കോഴിയിൽ സംവിധായകൻ റോഷൻ ആൻഡ്രൂസ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കും. ഉണ്ണി ആറിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യരാണ് നായിക.
ഒരാഴ്ച്ചത്തെ ജോലിക്ക് താരങ്ങൾ പറഞ്ഞ പ്രതിഫലം സിനിമയ്ക്ക് ചേരുന്നതായിരുന്നില്ല. എന്റെ കഥാപാത്രങ്ങൾക്കാണ് ഞാൻ പ്രതിഫലം നിശ്ചയിക്കുന്നത്. താരങ്ങൾക്കല്ല. അതുകൊണ്ടാണ് ഈ വേഷം അവതരിപ്പിക്കുവാൻ ഞാൻ തീരുമാനിച്ചത്. അഭിനയിക്കുവാൻ ഇഷ്ടമുണ്ടെങ്കിലും അഭിനയിക്കുന്ന സംവിധായകനാകാനാണ് കൂടുതൽ ഇഷ്ടം. റോഷൻ ആൻഡ്രൂസ് പറഞ്ഞു.
പ്രതിഫല തർക്കം; പ്രതി പൂവൻ കോഴിയിൽ സംവിധായകൻ വില്ലനാകും
12:10 PM Sep 24, 2019 | Deepika.com