മമ്മൂട്ടിയെ നായകനാക്കി എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമായ മാമാങ്കത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഉണ്ണി മുകുന്ദന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയത്. ഉണ്ണി മുകുന്ദന് ലഭിച്ച ഒരു മികച്ച വേഷമായിരിക്കും ഈ കഥാപാത്രം. ചന്ദ്രോത്ത് പണിക്കരെ അവതരിപ്പിക്കാൻ ഉണ്ണി കഠിനമായ പരിശീലനങ്ങളിലേർപ്പെട്ടിരുന്നു. പോസ്റ്ററിനൊപ്പമുള്ള കുറിപ്പിൽ ഈ കഥാപാത്രത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നതിങ്ങനെയാണ്-.
"വള്ളുവനാടന്‍ മണ്ണില്‍ രാജ്യസ്നേഹം ജ്വലിപ്പിച്ചു കൊണ്ട് മണ്മറഞ്ഞു പോയ ധീരന്മാര്‍ക്കിടയില്‍ സൂര്യശോഭയോടെ തിളങ്ങിനില്ക്കും ചന്ദ്രോത്തെ വീരയോദ്ധാക്കള്‍.. പകയുടെ, പോരാട്ടത്തിന്റെ, ദേശ സ്നേഹത്തിന്റെ, ആത്മ നൊമ്പരങ്ങളുടെ, സ്നേഹ ബന്ധങ്ങളുടെ, ആലയില്‍ ഉരുകുമ്പോഴും ചോര വീഴ്ത്തിക്കൊണ്ട് അവരൊരു കൊടുങ്കാറ്റായി ആഞ്ഞടിച്ചു.. കാലമവരെ ചാവേറുകളായി വാഴ്ത്തി.. ചന്ദ്രോത്തെ ധീരന്മാര് ചരിത്രമെഴുതി.. മാമാങ്കമവരെ അനശ്വരതയുടെ ഇതിഹാസങ്ങളാക്കി'.
ചന്ദ്രോത്ത് പണിക്കരായി തിളങ്ങാൻ ഉണ്ണി മുകുന്ദൻ
10:03 AM Sep 24, 2019 | Deepika.com