സോയ അക്തർ സംവിധാനം ചെയ്ത ഗല്ലി ബോയി ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഒൗദ്യോഗിക എൻട്രി. രണ്‍വീർ സിംഗ്, ആലിയ ഭട്ട് എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
മികച്ച വിദേശഭാഷ ചിത്രത്തിനായാണ് സിനിമ മത്സരിക്കുന്നത്. മുറാദ് എന്ന കഥാപാത്രത്തെയാണ് സിനിമയിൽ രണ്‍വീർ അവതരിപ്പിക്കുന്നത്. വിജയ് റാസ്, കൽകി ക്ലേക, സിദ്ധാർഥ് ചതുർവേദി, വിജയ് ശർമ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അന്ധാദുൻ, ആർട്ടിക്കിൾ 15, ഓള്, വടചെന്നൈ എന്നീ സിനിമകളെ പിന്തള്ളിയാണ് സിനിമ ഒന്നാമതെത്തിയത്.
ഗല്ലി ബോയി ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഒൗദ്യോഗീക എൻട്രി
10:18 AM Sep 22, 2019 | Deepika.com