കൊടകര: കൊടകരയിലെ അഗതിമന്ദിരമായ ഇമ്മാനുവേൽ കൃപസദനിൽ "ദി ഹോപ്’ എന്ന ഫെയ്സ് ബുക്ക് ചാരിറ്റി സംഘടനയുടെ ആഭിമുഖ്യത്തിൽ "കിഡ്നി രോഗി പ്രത്യാശ സംഗമം’ നടത്തി. ഓൾ ഇന്ത്യ കിഡ്നി ഫെഡറേഷൻ ഡയറക്ടർ അഡ്വ. എ.ഡി. ബെന്നി സംഗമം ഉദ്ഘാടനം ചെയ്തു.
ദി ഹോപ് പ്രസിഡന്റ് ബെർളി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സംഘടനയുടെ രക്ഷാധികാരിയും കൊടകര ഫൊറോന വികാരിയുമായ റവ. ഡോ. ജോണ്സൻ ജി. ആലപ്പാട്ട് മുഖ്യസന്ദേശം നൽകി. സ്വന്തം കിഡ്നി ദാനം ചെയ്ത ഇരിങ്ങാലക്കുട രൂപത ല്യൂമൻ യൂത്ത് സെന്റർ ഡയറക്ടർ റവ. ഡോ. വർഗീസ് പെരേപ്പാടൻ തന്റെ അനുഭവങ്ങൾ പങ്കുവച്ച് മറ്റുള്ളവർക്കു പ്രത്യാശയേകി. സംഘടന സെക്രട്ടറി സന്തോഷ് പല്ലിശേരി, ട്രഷറർ ബിജു തൃശൂർ, ഇമ്മാനുവേൽ കൃപ ഡയറക്ടർ സിസ്റ്റർ ജാൻസി, സ്ഥാപക ഡയറക്ടർ പൗലോസ്, ഓൾ കേരള ടോൾമെൻ സന്മനസ് ഗ്രൂപ്പ് പ്രസിഡന്റ് ഷിബു തുന്പൂർ, സാമൂഹ്യപ്രവർത്തകരായപി.പി. ഷാജി, ഷാജു പടിഞ്ഞാക്കര എന്നിവർ സംസാരിച്ചു.
കേരളസഭ ചീഫ് എഡി
റ്റർ ഫാ. വിൽസൻ ഈരത്തറ കിഡ്നി മാറ്റിവച്ചവരും കിഡ്നി ദാനം ചെയ്തവരുമായ മുഴുവൻ പേർക്കും പ്രത്യേകം സമ്മാനങ്ങൾ നൽകി ആദരിച്ചു.
ഇമ്മാനുവേൽ കൃപയിലെ അന്തേവാസികളുടെ വിവിധ ഭാഷകളിലായുള്ള കലാപരിപാടികളും നടത്തപ്പെട്ടു. രോഗികൾക്ക് ആശ്രയവും അത്താണിയുമായി നിലകൊള്ളുന്ന"ദിഹോപ്' എന്ന ഫേയ്സ്ബുക്ക് ചാരിറ്റി സംഘടനയുടെ പ്രസിഡന്റ് ബെർളി സെബാസ്റ്റ്യന്റെ കിഡ്നി മാറ്റി വയ്ക്കപ്പെട്ടിട്ട് ഒരു വർഷം തികയുന്നദിനത്തിൽ അദ്ദേഹ ത്തെ പ്രത്യേകം മെമന്റോ നൽകി ആദരിച്ചു.
കിഡ്നി രോഗികളുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങൾ പങ്കുവച്ചത് അസുഖാവസ്ഥ മൂലം നിരാശയിൽ കഴിയുന്ന ഒത്തിരിപേർക്ക് ആശ്വാസവും പുതുമയുള്ള ഒരു അനുഭവവും ആയിരുന്നു. എല്ലാവരും ഒന്നിച്ചുള്ള സ്നേഹവിരുന്നോടെ സംഗമം സമാപിച്ചു.