കോതമംഗലം: വന സംരക്ഷണ വിഭാഗം ജീവനക്കാരുടെ ജോലി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സേവന വേതന വ്യവസ്ഥകളിൽ ഇതര സേനാ വിഭാഗങ്ങളുമായി നിലനിൽക്കുന്ന അന്തരം പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എൻ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ.ബി. ഷാജുമോൻ അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ മെഡലിന് അർഹനായ എസ്. വിക്രംദാസ്, കെ.സി. ഡായ്, ദേശീയ വനം കായിക മേള വിജയികളായ പി.ആർ. ജയകുമാർ, കെ.പി.രമേശ്, പ്രധാനമന്ത്രിയുടെ അവാർഡ് നേടിയ പി.ജി. സുധ എന്നിവരെ ഡിഎഫ്ഒ മാരായ കെ.എസ്.ദീപ, ഷെയ്ഖ് ഹൈദർ ഹുസൈൻ എന്നിവർ ആദരിച്ചു. സെക്രട്ടറി എം.എസ്. ബിനുകുമാർ, വി.കെ.അജന്തൻ, കെ.കെ. ബഷീർ, എം.പി. ജേക്കബ്, പി. വിനോദ്, ജി.പി. സുനിൽകുമാർ, വി.എസ്. അബ്ദുൾ ഖാദർ, ആർ. വിജയൻ, കെ.മോഹനൻ, കെ.ബിജു, എ.എസ്. വിനയൻ, ടി.എ. ഷാജി, എന്നിവർ പ്രസംഗിച്ചു.
പുതിയഭാരവാഹികളായി ഇ.ബി. ഷാജുമോൻ-പ്രസിഡന്റ്, പി.ആർ. ലതീഷ്-വൈസ് പ്രസിഡന്റ്, കെ.സി. ഡായി -സെക്രട്ടറി, വി.സി. രഞ്ജിത്ത്-ജോയിന്റ്സെക്രട്ടറി, സതീഷ് ചന്ദ്രൻ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.