പോത്താനിക്കാട്: പൈങ്ങോട്ടൂരിൽ വീട്ടിൽ കയറി ആക്രമണം നടത്തിയ പ്രതികളെ ഉടൻ പിടികൂടണമെന്ന് കോണ്ഗ്രസ് മണ്ഡലം യോഗം ആവശ്യപ്പെട്ടു. പട്ടിക വർഗത്തിൽപ്പെട്ട ഗർഭിണിയടക്കം ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും ഒരാഴ്ച മുന്പ് ഒരു സംഘം ആളുകൾ വീട്ടിൽ കയറി ആക്രമിച്ചിരുന്നു. പ്രതികളെ ഭരണപക്ഷ സംഘടനകൾ സംരക്ഷിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. പ്രതികളെ അറസ്റ്റ് ചെയ്യാത്തപക്ഷം പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഷെജി ജേക്കബ് അധ്യക്ഷനായി. യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജോ കിഴക്കേടത്ത്, പഞ്ചായത്തംഗങ്ങളായ ഡായി തോമസ്, സന്തോഷ് കുഞ്ഞൻ, നിസാർ മുഹമ്മദ്, ബൂത്ത് പ്രസിഡന്റുമാരായ അജോ ഏബ്രഹാം, നോബി സ്കറിയ, മണ്ഡലം ജനറൽ സെക്രട്ടറി ജിൻസണ് ബേബി എന്നിവർ പ്രസംഗിച്ചു.