മൂവാറ്റുപുഴ: കേരള കോണ്ഗ്രസ്-ജേക്കബ് ആയവന മണ്ഡലം കമ്മിറ്റി ഓഫീസും ടി.എം. ജേക്കബ് മെമ്മോറിയൽ സാംസ്കാരിക കേന്ദ്രവും പ്രവർത്തിക്കുന്ന മന്ദിരത്തിൽ മോഷണം.
തിങ്കളാഴ്ച രാത്രി പത്തോടെയാണ് മുളകുപൊടി വിതറിയ ശേഷം ഓഫീസിൽ മോഷണം നടത്തിയത്. സാംസ്കാരിക കേന്ദ്രത്തിലെ 42 ഇഞ്ച് വലിപ്പമുളള ടിവിയും ഓഫീസിലുണ്ടായിരുന്ന പാർട്ടി രേഖകളും പണവും നഷ്ടപ്പെട്ടതായി നേതാക്കൾ കല്ലൂർക്കാട് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇന്നലെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. രാഷ്ട്രീയ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നും സംശയമുണ്ട്.
ജേക്കബ് ഗ്രൂപ്പ് നേതാക്കൾക്കെതിരേ കഴിഞ്ഞ ദിവസങ്ങളിൽ ചിലർ വ്യാപകമായ ദുഷ്പ്രചാരണം നടത്തുകയും പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണമുയർന്നിരുന്നു. ഇവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.