കോതമംഗലം: രോഗിയും വിധവയുമായ യുവതിക്ക് സൗജന്യമായി നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം ഇന്നു നടക്കും. തങ്കളം വൈസ് മെൻസ് ക്ലബംഗവും ലെൻസ് ഫെഡ് സംസ്ഥാന സമിതിയംഗവുമായ എബിൻ അയ്യപ്പനാണ് വീട് നിർമിച്ച് നൽകുന്നത്. വൈകുന്നേരം അഞ്ചിന് പുന്നേക്കാട് കവലയിൽ സമ്മേളനം ആന്റണി ജോണ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പോൾ അധ്യക്ഷനാകും. വൈസ്മെൻ റീജണൽ ഡയറക്ടർ ജോസഫ് കോട്ടൂരാൻ, ജെസി മോൾ ജോസ് തുടങ്ങിയവർ പ്രസംഗിക്കും.