മൂവാറ്റുപുഴ: സി.കെ. ചന്ദ്രപ്പൻ ദിനാചരണത്തോടനുബന്ധിച്ച് എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതിയുടെ കാവലാളാകുക എന്ന ലക്ഷ്യത്തോടെ മൂവാറ്റുപുഴയാർ സംരക്ഷണ പ്രതിജ്ഞയെടുത്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. അരുണ്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ഇ. ഷാജി അധ്യക്ഷനായി. കെ.ബി. നിസാർ, സി.എൻ. ഷാനവാസ്, ജോർജ് വെട്ടിക്കുഴി, വി.എസ്. അനസ്, സൈജൽ പാലിയത്ത്, കെ.എ. സനീർ, വി.എം. നവാസ്, തുഫൈൽ ചിറപ്പാടി എന്നിവർ പങ്കെടുത്തു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയാറിലെ മുഴുവൻ കുളിക്കടവുകളും ശുചീകരിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചു. കാന്പയിനു തുടക്കംകുറിച്ച് 26ന് സിപിഐ ഓഫീസിനു സമീപത്തെ കുളിക്കടവ് ശുചീകരിക്കും.