കാക്കനാട് : വേഗത നിയന്ത്രിക്കുന്ന സ്പീഡ് ഗവേണർ പ്രവർത്തിപ്പിക്കാതിരുന്ന 60 സ്വകാര്യ ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടികൂടിയത്. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ബസുകൾ പിടികൂടി സ്റ്റോപ്പ് മെമ്മോ നൽകിയത്. കൂടാതെ പിഴയും ചുമത്തിയിട്ടുണ്ട്.
സ്പീഡ് ഗവേണർ ഘടിപ്പിച്ച് വാർഷിക പരിശോധനയ്ക്ക് എത്തുന്ന ബസുകൾ പിന്നീട് അത് അഴിച്ചു മാറ്റുകയോ പ്രവർത്തിപ്പിക്കാതിരിക്കുകയോ ചെയ്യും. ഈ ബസുകൾ എല്ലാം തന്നെ സ്പീഡ് ഗവേണർ പിടിപ്പിച്ച് ആർടിഒയിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ സർവീസ് നടത്താവൂഎന്ന് അറിയിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കും.