മേഘത്തിന് മോഹൻലാലിന്റെ ഛായ, എന്നാൽ പിന്നെ കണ്ണും മൂക്കും മീശയും വരച്ച് മേഘത്തെ മൊത്തത്തിൽ മോഹൻലാലാക്കിയേക്കാം എന്നു ഷാമിൽ തീരുമാനിച്ചു. ഹൈദരാബാദിൽ സൈനിക ഉദ്യോഗസ്ഥനായി ജോലി നോക്കുന്ന ഷാമിൽ കണ്ടാശേരി എടുത്ത മോഹൻലാലിന്റെ ഛായയുള്ള മേഘത്തിന്റെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
എന്തായാലും ഫോട്ടോ കണ്ട മോഹൻലാൽ ഷാമിലിനെ നേരിട്ടു വിളിക്കുകയും ചെയ്തു. സൈനിക കേന്ദ്രത്തിലെ പൊതു കുളിസ്ഥലത്ത് കുളിച്ചുകൊണ്ടിരിക്കുന്പോഴാണ് മോഹൻലാലിന്റെ ഛായയുള്ള മേഘശകലത്തെ കണ്ടത്.
അപ്പോൾത്തന്നെ ഷാമിൽ മേഘത്തിന്റെ ഫോട്ടോയും എടുത്തു. മേഘത്തിന് മീശയും കണ്ണും പുരികവും വരച്ചുചേര്‍ത്തതോടെ മേഘം മോഹൻലാലായി. ആദ്യം സുഹൃത്തുക്കള്‍ക്ക് ആണ് ചിത്രം അയച്ചു കൊടുത്തത്. പിന്നീട് ഫോട്ടോ മോഹൻലാലും കാണാനിടയായി. അതോടെ മോഹൻലാലിനെ കാണാൻ ആഗ്രഹിച്ചിരുന്ന ഷാമിലിനെ മോഹൻലാൽ ഇന്നലെ വിളിക്കുകയും ചെയ്തു.
മോഹൻലാൽ തന്നെ വിളിച്ചത് തന്റെ ജീവിതത്തിലെ സുവർണ നിമിഷമാണെന്നാണു കണ്ണൂർ സ്വദേശിയായ ഷാമിൽ പറയുന്നത്.
മേഘം മോഹൻലാൽ ആയപ്പോൾ
09:51 AM Sep 21, 2019 | Deepika.com