മഞ്ചേരി: കൊടിഞ്ഞി പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിൽ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിൽ ഏപ്രിൽ ഒന്നിന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി വാദം കേൾക്കും. തൃക്കണ്ടിയൂർ മഠത്തിൽ നാരായണൻ (48), ആലത്തിയൂർ കുട്ടിച്ചാത്തൻപടി കുണ്ടിൽ വിപിൻ (23), വള്ളിക്കുന്ന് അത്താണിക്കൽ കോട്ടാശേരി ജയകുമാർ (48) എന്നീ പ്രതികളാണ് ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുള്ളത്.