+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിജെപിക്ക് ടൗൺഹാൾ അനുവദിച്ചില്ല; ചെ​യ​ർ​പേ​ഴ്സ​ണെ ഉ​പ​രോ​ധി​ച്ചു

മ​ല​പ്പു​റം: ബി​ജെ​പി ലോ​ക്സ​ഭാ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തു​ന്ന​തി​ന് ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ലെ ടൗ​ണ്‍ ഹാ​ൾ വി​ട്ടു ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വ​മോ​ർ​ച്ച പ്ര​വ​
ബിജെപിക്ക് ടൗൺഹാൾ അനുവദിച്ചില്ല;  ചെ​യ​ർ​പേ​ഴ്സ​ണെ ഉ​പ​രോ​ധി​ച്ചു
മ​ല​പ്പു​റം: ബി​ജെ​പി ലോ​ക്സ​ഭാ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തു​ന്ന​തി​ന് ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ലെ ടൗ​ണ്‍ ഹാ​ൾ വി​ട്ടു ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​നെ ഉ​പ​രോ​ധി​ച്ചു.
ഇ​ന്ന​ലെ ന​ട​ന്ന എ​ൻ​ഡി​എ ക​ണ്‍​വ​ൻ​ഷ​നു ടൗ​ണ്‍ ഹാ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​നിസി​പ്പ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ സ​മീ​പി​ച്ചെ​ങ്കി​ലും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഹാ​ൾ അ​നു​വ​ദി​ക്കാ​ൻ ആ​കി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ എ​ൻ​ഡി​എ​ക്ക് ഹാ​ൾ അ​നു​വ​ദി​ക്കാ​തെ ക​ഴി​ഞ്ഞ ദി​വ​സം എ​ൽ​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​നു ഹാ​ൾ അ​നു​വ​ദി​ച്ച​ത് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം ആ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​രാ​മ​ച​ന്ദ്ര​ൻ വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ക​ള​ക്ട​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി ന​ൽ​കി​യി​രു​ന്നു.
ഹാ​ൾ അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വ​മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ജി തോ​മ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ര​തീ​ഷ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി.​അ​നി​ൽ കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​സ​ജേ​ഷ്, ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​ശി​വ​രാ​ജ​ൻ, ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​വി തേ​ല​ത്ത്, സേ​തു​മാ​ധ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാണ് ചെ​യ​ർ​പേ​ഴ്സ​നെ ഉ​പ​രോ​ധി​ച്ചത്.
വി​ഷ​യ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്യു​മെ​ന്ന ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു.
More in Malappuram :