+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഡിഎഫ് കോട്ടയായി മലപ്പുറം നിയോജകമണ്ഡലം

മ​ല​പ്പു​റം: എ​ന്നും യു​ഡി​എ​ഫി​ന്‍റെ ക​രു​ത്തു​റ്റ മ​ണ്ഡ​ല​മാ​ണ് മ​ല​പ്പു​റം നി​യോ​ജ​ക​മ​ണ്ഡ​ലം. മ​ല​പ്പു​റം ലോ​ക്​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​നു വ​ലി​യ പ​ങ്ക് ന​
യുഡിഎഫ് കോട്ടയായി മലപ്പുറം നിയോജകമണ്ഡലം
മ​ല​പ്പു​റം: എ​ന്നും യു​ഡി​എ​ഫി​ന്‍റെ ക​രു​ത്തു​റ്റ മ​ണ്ഡ​ല​മാ​ണ് മ​ല​പ്പു​റം നി​യോ​ജ​ക​മ​ണ്ഡ​ലം. മ​ല​പ്പു​റം ലോ​ക്​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​നു വ​ലി​യ പ​ങ്ക് ന​ൽ​കു​ന്ന മ​ണ്ഡ​ലം.
96625 സ്ത്രീ​ക​ളും 94721 പു​രു​ഷ​ൻ​മാ​രും ഉ​ൾ​പ്പ​ടെ 1,91,346 വോ​ട്ട​ർ​മാ​രാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്.
മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളും ഒ​രു ന​ഗ​ര​സ​ഭ​യും യു​ഡി​എ​ഫാ​ണ് ഭ​രി​ക്കു​ന്ന​ത്. മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തിലും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ലു​ം യു​ഡി​എ​ഫി​നു​ത​ന്നെ​യാ​ണ് മേ​ധാ​വി​ത്വം.
2014ലെ ​ലോ​ക​്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 36,324 ആ​യി​രു​ന്നു മ​ല​പ്പു​റ​ം നിയോജകമണ്ഡലത്തിലെ ഭൂ​രി​പ​ക്ഷം. ഇ.​ അ​ഹ​മ്മ​ദി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട് ന​ൽ​കി​യ​തും മ​ല​പ്പു​റം ആ​യി​രു​ന്നു. 2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 35,672 ഉം 2011​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 44,508 ഉം ​ഭൂ​രി​പ​ക്ഷം ന​ൽ​കി മ​ല​പ്പു​റം യു​ഡി​എ​ഫി​ന്‍റെ ക​രു​ത്തു​റ്റ​മ​ണ്ഡ​ല​മാ​യി നി​ല​നി​ന്നു.
മ​ല​പ്പു​റം നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്ലിം ലീ​ഗി​ന്‍റെ കു​ത്ത​ക​യാ​ണ്. എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും മു​സ്ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ ജ​യി​ച്ചി​ട്ടു​ള്ള​ത്.
ഐ​ക്യ​കേ​ര​ള പി​റ​വി​ക്കു ശേ​ഷം 1957ൽ ​ന​ട​ന്ന പ്ര​ഥ​മ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്ലിം ലീ​ഗി​ന്‍റെ പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച കെ.​ഹ​സ​ൻ ഗ​നി​യാ​ണ് മ​ല​പ്പു​റ​ത്ത് ജ​യി​ച്ച​ത്. 60ൽ ​ഹ​സ​ൻ​ഗ​നി ത​ന്നെ ലീ​ഗ് സ്ഥാ​നാ​ർ​ഥി​യാ​യി വി​ജ​യി​ച്ചു. 65ലും 67​ലും എം.​പി.​എം. അ​ഹ​മ്മ​ദ് കു​രി​ക്ക​ൾ വി​ജ​യി​ച്ചു. 70ൽ ​യു.​എ.​ബീ​രാ​നും 77ൽ ​സി.​എ​ച്ച്.​മു​ഹ​മ്മ​ദ് കോ​യയും ​പ്ര​തി​നി​ധി​യാ​യി. 80ൽ ​സി.​എ​ച്ച്.​ മ​ഞ്ചേ​രി​യി​ലേ​ക്ക് മാ​റി​യ​പ്പോ​ൾ യു.​എ.​ബീ​രാ​ൻ തി​ര​ിച്ചെ​ത്തി.
82ൽ ​പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി മ​ല​പ്പു​റ​ത്ത് നി​ന്നാ​ണ് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത്. 87ലും ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യാ​ണ് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. 1991ൽ ​യൂ​നു​സ് കു​ഞ്ഞാ​ണ് ഇ​വി​ടെ നി​ന്ന് വി​ജ​യി​ച്ച​ത്. 1996ലും 2001​ലും എം​കെ.​മു​നീ​ർ വി​ജ​യി​ച്ചു. 2006ൽ ​എം.​ഉ​മ്മ​ർ ആ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ന്‍റെ പ്ര​തി​നി​ധി.
2011ൽ 44,508 ​വോ​ട്ടി​ന്‍റെ റിക്കാർഡ് ഭൂ​രി​പ​ക്ഷ​ത്തി​ൽ പി.​ഉ​ബൈ​ദു​ള്ള വി​ജ​യി​ച്ചു. 77,928 വോ​ട്ടാ​ണ് ലീ​ഗ് നേ​ടി​യ​ത്. എ​ൽ​ഡി​എ​ഫി​നു 33,420 വോ​ട്ടും. 2016ൽ ​ഉ​ബൈ​ദു​ള്ള ത​ന്നെ 35,672 വോ​ട്ട് ഭൂ​രി​പ​ക്ഷ​ത്തി​ന് മ​ണ്ഡ​ലം നി​ല​നി​ർ​ത്തി. ഉ​ബൈ​ദു​ള്ള​യ്ക്ക് 81,072 വോ​ട്ട് ല​ഭി​ച്ച​പ്പോ​ൾ സി​പി​എ​മ്മി​ന്‍റെ കെ.​പി.​സു​മ​തി​ക്ക് 45,400 വോ​ട്ട് ല​ഭി​ച്ചു. ബി​ജെ​പി​ക്കാ​യി മ​ത്സ​രി​ച്ച ബാ​ദു​ഷ ത​ങ്ങ​ൾ 7,211 വോ​ട്ട് പി​ടി​ച്ചു.
മൊ​റ​യൂ​ർ, പു​ൽ​പ്പ​റ്റ, പൂ​ക്കോ​ട്ടൂ​ർ, ആ​ന​ക്ക​യം, കോ​ഡൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളിലും മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ലും യു​ഡി​എ​ഫാണ് ഭ​ര​ണം കൈ​യാ​ളു​ന്നത്.
More in Malappuram :