മലപ്പുറം: ചെലവ് നിരീക്ഷണ നോഡൽ ഓഫീസറായ കളക്ടറേറ്റിലെ ഫിനാൻസ് ഓഫീസർ എൻ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർക്ക് ചെലവ് നിരീക്ഷണ പരിശീലനം നൽകി.
ഫ്ളൈയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം, വീഡിയോ സർവൈലൻസ് ടീം, അസിസ്റ്റന്റ് എക്സ്പെൻഡിച്ചർ ഒബ്സർവർ, അക്കൗണ്ടിംഗ് ടീം, വീഡിയോ വ്യൂയിംഗ് ടീം എന്നിവർക്കുള്ള പരിശീലനം കളക്ടർ അമിത് മീണ ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ ദേശീയപാത സ്ഥലമെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജയശങ്കർ പ്രസാദ് ക്ലാസെടുത്തു. ഡെപ്യൂട്ടി കളക്ടർമാരായ സി. അബ്ദുറഷീദ്, ജെ.ഒ. അരുണ്‍, പുരുഷോത്തമൻ, ഹുസൂർ ശിരസ്തദാർ മെഹ്റലി തുടങ്ങിയവർ പങ്കെടുത്തു.