എടക്കര: വഴിക്കടവ് പഞ്ചായത്ത് ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി.
മുണ്ട പാലത്തിങ്ങലിൽ പഞ്ചായത്തിന്റെയും റവന്യൂ വകുപ്പിന്റെയും അധീനതയിലുള്ള സ്ഥലത്ത് അനധികൃത കെട്ടിടങ്ങൾ നിർമിച്ചതും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്വകാര്യ വ്യക്തിക്ക് കോണ്ക്രീറ്റ് റോഡ് നിർമിച്ചതും ഉൾപ്പെടെയുള്ള പരാതികളെത്തുടർന്നാണ് വിജിലൻസ് രേഖകൾ പരിശോധിച്ചത്. സിപിഎം മുണ്ട ബ്രാഞ്ച് കമ്മിറ്റി അംഗം സി.പി. കുഞ്ഞിമുഹമ്മദ് എന്ന ചെറിയോനാണ് വിജിലൻസിന് പരാതി നൽകിയത്.