സുൽത്താൻ ബത്തേരി: സംസ്ഥാന കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയിൽ െ ജൈവകൃഷി പരിപാലനത്തിൽ ജില്ലയിലെ മികച്ച സ്ഥാപനത്തിനുള്ള അവാർഡിന് ബത്തേരി അസംപ്ഷൻ എയുപി സ്കൂൾ അർഹമായി.
ജില്ലയിലെ മികച്ച സ്ഥാപന കൃഷിക്കുള്ള അവാർഡ് സ്കൂളിനും മികച്ച കർഷക അധ്യാപകനുള്ള അവാർഡ് തോമസ് സ്റ്റീഫനും ലഭിച്ചു. അവാർഡ് സി.കെ. ശശീന്ദ്രൻ എംഎൽഎയിൽ നിന്നും ഏറ്റുവാങ്ങി.
സ്കൂൾ ജൈവ അടുക്കളത്തോട്ടം, ഹരിത കേരളം പദ്ധതി പ്രകാരം 80 സെന്റ് സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി, കുട്ടികളുടെ വീടുകളിൽ കുട്ടിത്തോട്ടങ്ങൾ, മുത്താറി കൃഷി, കൂണ് കൃഷി പ്രോത്സാഹനം, മലിനജല പുനരുപയോഗം, തുടങ്ങിയ പ്രവർത്തനങ്ങളാണ് സ്കൂളിന് അവാർഡിന് അർഹമാക്കിയത്. സ്കൂൾ കാർഷിക ക്ലബിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. വിദ്യാലയത്തെയും അധ്യാപകനെയും സ്കൂൾ പിടിഎ കമ്മിറ്റിയും മാനേജ്മെന്റും അഭിനന്ദിച്ചു.
ഹെഡ്മാസ്റ്റർ ജോണ്സണ് തൊഴുത്തുങ്കൽ, മാനേജർ ഫാ. സ്റ്റീഫൻ കോട്ടയ്ക്കൽ, പിടിഎ പ്രസിഡന്റ് ടിജി ചെറുതോട്ടിൽ, സുനിൽ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.