കൽപ്പറ്റ: കേരള മഹിളാ സംഘത്തിന്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ദ്വിദിന ക്യാന്പ് സംഘടിപ്പിച്ചു. സിപിഐ ദേശീയ കൗണ്‍സിൽ അംഗം ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഡോ. അന്പി ചിറയിൽ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, കേരള മഹിളാ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി പി. വസന്തം ജില്ലാ സെക്രട്ടറി മഹിതാ മൂർത്തി, പ്രസിഡന്റ് എം.എം. മേരി, സാജി വർക്കി, പ്രേമലത എന്നിവർ പ്രസംഗിച്ചു.