തൊടുപുഴ: താലൂക്ക് ലൈബ്രറി കൗണ്‍സിലിനു കീഴിലുള്ള ലൈബ്രറി സെക്രട്ടറിമാര്‍ക്ക് നാളെ തൊടുപുഴ കെഎസ്ടിഎ ഹാളില്‍ ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ നാലുവരെ പരിശീലനം സംഘടിപ്പിക്കും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഈ വര്‍ഷം മുതല്‍ ലൈബ്രറികളുടെ ഗ്രേഡ് നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പരിഷ്കരിച്ചിട്ടുണ്ട്. താലൂക്കിലെ പുതിയ എല്ലാ ലൈബ്രറി സെക്രട്ടറിമാരും പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നു താലൂക്ക് സെക്രട്ടറി പി.കെ. സുകുമാരന്‍ അറിയിച്ചു.