തൊടുപുഴ: തൊടുപുഴ ടിബി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്ഷയരോഗദിനാചരണം നാളെ 9.30 നു നടക്കും. ഗാന്ധി സ്ക്വയറിൽ നിന്നു റാലിയോടെയാണ് തുടക്കം. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സഫിയ ജബ്ബാർ അധ്യക്ഷത വഹിക്കും. പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിനി ജോഷി ദിനാചരണ സന്ദേശം നൽകും. ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി മുഖ്യപ്രഭാഷണം നടത്തും. ഡെപ്യൂട്ടി ഡിഎംഒ ഡോ. പി.കെ. സുഷമ പുരസ്കാര വിതരണം നടത്തും.