മൂലമറ്റം: സുപ്രീം കോടതി വിധിയുടെ ഭാഗമായി മൂലമറ്റത്തു പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔട്ട്ലെറ്റ് മൂന്നുങ്കവയലിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെ മൂന്നുങ്കവയല്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ സര്‍വമത പ്രാര്‍ഥന നടത്തുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ സമരപ്പന്തലിലാണു പ്രാര്‍ഥന. മൂലമറ്റം സെന്റ് ജോര്‍ജ് ഫെറോന വികാരി ഫാ. ജോര്‍ജ് മുണ്ടക്കല്‍, അറക്കുളം സെന്റ് തോമസ് പള്ളി വികാരി ഫാ. ഇമ്മാനുവല്‍ വരിക്കമാക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഔട്ട്ലറ്റ് ഇവിടേക്ക് മാറ്റുന്നതിനെതിരെ പൗരസമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധം, പന്തംകൊളുത്തി പ്രകടനം, പന്തല്‍ കെട്ടി സമരം തുടങ്ങി നിരവധി സമരപരിപാടികള്‍ നടത്തിയിരുന്നു. ഔട്ട്ലെറ്റിനെതിരെ ജനകീയ ഒപ്പു ശേഖരണവും നേരത്തെ നടത്തിയിരുന്നു.