+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മ്പൂ​ര്‍​ണ ശു​ചി​ത്വാ​ഹാ​ര പ​ദ്ധ​തി​ക്ക് തു​ട​ക്കം

തൊ​ടു​പു​ഴ: കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്‌​റ്റോ​റന്‍റ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി സ​മ്പൂ​ര്‍​ണ ശു​ചി​ത്വാ​ഹാ​ര പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ചു. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി ജി​ല്ലാ ആ​രോ​
സ​മ്പൂ​ര്‍​ണ ശു​ചി​ത്വാ​ഹാ​ര പ​ദ്ധ​തി​ക്ക് തു​ട​ക്കം
തൊ​ടു​പു​ഴ: കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്‌​റ്റോ​റന്‍റ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി സ​മ്പൂ​ര്‍​ണ ശു​ചി​ത്വാ​ഹാ​ര പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ചു. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹോ​ട്ട​ല്‍, റ​സ്‌​റ്റോ​റ​ന്‍റ്, ബേ​ക്ക​റി, ടീ​ഷോ​പ്പ്, ലോ​ഡ്ജ്, റി​സോ​ര്‍​ട്ട് തു​ട​ങ്ങി​യ ഭ​ക്ഷ​ണ ഉ​ല്‍​പാ​ദ​ന വി​ത​ര​ണ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും തൊ​ഴി​ലു​ട​മ​ക​ള്‍​ക്കും സൗ​ജ​ന്യ രോ​ഗ​പ്ര​തി​രോ​ധ ബോ​ധ​വ​ല്‍​ക്ക​ര​ണ ക്യാ​മ്പും സെ​മി​നാ​റും മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യും ന​ട​ത്തി. തൊ​ടു​പു​ഴ ശ്രീ​വി​നാ​യ​ക ഹോ​ട്ട​ല്‍ ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​ജ​യ​പാ​ല്‍ നി​ര്‍​വ​ഹി​ച്ചു. ഹൈ​ജി​ന്‍ മോ​ണി​ട്ട​റിം​ഗ് ക​മ്മി​റ്റി​യു​ടെ​യും സെ​മി​നാ​റി​ന്റെ​യും ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ഫി​യ ജ​ബ്ബാ​ര്‍ നി​ര്‍​വ​ഹി​ച്ചു. സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്റ് പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​ന്‍. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ങ്ങ​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും ജി​ല്ലാ ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സു​ഷ​മ ക്ലാ​സ് ന​യി​ച്ചു. അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ള്‍​ഖാ​ദ​ര്‍ ഹാ​ജി, പി.​എ. പോ​ളി, പി.​കെ. മോ​ഹ​ന​ന്‍, കെ.​എ​സ്. കൊ​ന്താ​ലം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.