നെടുങ്കണ്ടം: കേരള പ്രവാസി ക്ഷേമകാര്യ വകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ വിദേശത്ത് തൊഴിൽ ആഗ്രഹിക്കുന്നവർക്കായി പ്രീ-ഡിപ്പാർച്ചർ ഓറിയന്േറഷൻ പ്രോഗ്രാം 25-ന് രാവിലെ പത്തുമുതൽ നെടുങ്കണ്ടം കരുണ ആശുപത്രി ഓഡിറ്റോറിയത്തിൽ നടക്കും. വിദേശ റിക്രൂട്ട്മെന്റ്, യാത്ര നടപടിക്രമങ്ങൾ, എയർപോർട്ട് കസ്റ്റംസ് എമിഗ്രേഷൻ നിയമങ്ങൾ, വിവിധ മേഖലകളിലെ തൊഴിൽ നിയമങ്ങൾ, സാംസ്കാരിക സവിശേഷതകൾ എന്നിവ ക്യാന്പിൽ പ്രതിപാദിക്കും.
പ്രവേശനം സൗജന്യമാണെന്ന് ആശുപത്രി ഡയറക്ടർ ഫാ. ഫിലിപ്പ് പെരുന്നാട്ട് അറിയിച്ചു.
പ്രവേശനം സൗജന്യമാണെന്ന് ആശുപത്രി ഡയറക്ടർ ഫാ. ഫിലിപ്പ് പെരുന്നാട്ട് അറിയിച്ചു.