രാജകുമാരി: പൂപ്പാറയിലെ മദ്യവിൽപനശാല മുള്ളൻതണ്ടിനു സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നാട്ടുകാർ രംഗത്ത്. കോടതി വിധിയെ തുടർന്നാണ് കൊച്ചി - -ധനുഷ്കോടി ദേശീയപാതയോരത്തെ മദ്യവിൽപനശാല മാറ്റാൻ അധികൃതർ തീരുമാനമെടുത്തത്.
ജനവാസം കുറഞ്ഞ മുള്ളൻതണ്ടിലെ കെട്ടിടത്തിലേക്ക് മദ്യവിൽപനശാല മാറ്റാൻ ശ്രമങ്ങളാരംഭിച്ചതോടെ നാട്ടുകാരിൽ ഒരുവിഭാഗം ഇതിനെതിരെ രംഗത്തുവന്നു.
ഇതിനിടെ മദ്യവിൽപനശാലയെ അനുകൂലിച്ച് കച്ചവടക്കാരും ഡ്രൈവർമാരും തൊഴിലാളികളുമുൾപ്പെടെയുള്ള മറ്റൊരു വിഭാഗവും രംഗത്തുവന്നു. ഇരുവിഭാഗങ്ങളും പൂപ്പാറയിൽ പ്രകടനം നടത്തി