കാഞ്ഞങ്ങാട്: ദേശസാത്കൃത-സ്വകാര്യ-ന്യൂജനറേഷൻ ബാങ്കുകൾ വ്യാപകമായി നടത്തുന്ന സാന്പത്തിക ചൂഷണത്തിനെതിരേ ജനാധിപത്യ കേരള കോണ്ഗ്രസ് കാഞ്ഞങ്ങാട് എസ്ബിഐയ്ക്ക് മുന്നിൽ 24ന് ധർണാസമരം നടത്തും.
എടിഎം ഉപയോഗിക്കുന്നതിനും നിക്ഷേപം പിൻവലിക്കുന്നതിനും ഫീസ് ഏർപ്പെടുത്തിയ നടപടി ലംഘനത്തിന് കനത്ത പിഴ ചുമത്തുന്നതിനും ബാങ്ക് വായ്പകൾക്ക് അപ്രഖ്യാപിത ഫീസ് ഈടാക്കുന്നതും ബാങ്കുകളുടെ കൊള്ളയാണ്.
ഇതിനെതിരേ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുവാൻ ജനാധിപത്യ കേരള കോണ്ഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ആലോചനായോഗത്തിൽ ജില്ലാ പ്രസിഡന്റ് ജയിംസ് ആനിത്തോട്ടം അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റുമാരായ സജി അരമന, ജോസ് വയലിൽ, ജനറൽ സെക്രട്ടറിമാരായ ജോസഫ് പടിഞ്ഞാറെക്കൂറ്റ്, കെ.എം.ചാക്കോ, രതീഷ് പുതിയപുരയിൽ, റെനി മംഗലത്ത്, ട്രഷറർ ഗോപാലകൃഷ്ണൻ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷാനോജ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.