കാഞ്ഞങ്ങാട്: തൊഴിൽ ചെയ്യാൻ സന്നദ്ധതയുളള തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് ശന്പള വ്യവസ്ഥയിൽ സ്ഥിരമായ തൊഴിൽ ലഭ്യമാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കുടുംബശ്രീയുടെയും സഹായത്തോടെ സൗജന്യ തൊഴിൽ പരിശീലനവും നിയമനവും എന്ന പദ്ധതിക്ക് കാഞ്ഞങ്ങാട് നഗരസഭയിൽ തുടക്കമായി.
നഗരങ്ങളിലെ ദരിദ്രവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായുളള ദേശീയ നഗര ഉപജീവന ദൗത്യം എല്ലാ നഗരസഭകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
തൊഴിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ദേശീയതലത്തിൽ അംഗീകാരമുളള സർട്ടിഫിക്കറ്റുകളും വിവിധ തൊഴിൽ മേഖലകളിൽ നിയമനവും നൽകും. കാഞ്ഞങ്ങാട് നഗരസഭയിൽ വരുന്ന സാന്പത്തിക വർഷം കുറഞ്ഞത് 250 പേർക്കെങ്കിലും തൊഴിൽ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നഗരസഭാ നിവാസികളിൽ അന്പതിനായിരത്തിൽ താഴെ വാർഷിക വരുമാനമുളള കുടുംബങ്ങളിലെ യുവതീയുവാക്കൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
നാഷണൽ കൗണ്‍സിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (എൻസിവിടി) സെക്ടർ സ്കിൽ കൗണ്‍സിലുകൾ തുടങ്ങിയ കേന്ദ്രസർക്കാർ അംഗീകാരമുളള ഏജൻസികളാണ് പരീക്ഷ നടത്തി സർട്ടിഫിക്കറ്റുകൾ നൽകുന്നത്. പരീക്ഷാ ഫീസും പദ്ധതിക്ക് കീഴിൽ നൽകും.
അതത് ജില്ലകളിൽ തന്നെയോ ഹോസ്റ്റൽ സൗകര്യത്തോടെ സംസ്ഥാനതലത്തിലോ ആണ് പരിശീലനങ്ങൾക്കായി കേന്ദ്രങ്ങൾ ഏർപ്പെടുത്തുന്നത്. അഞ്ച്, എട്ട് ക്ലാസ് വിദ്യാഭ്യാസമുളളവർ മുതൽ ബിരുദാനന്തര ബിരുദ യോഗ്യതയുളളവർ, ഐടിഐ, പോളിടെക്നിക് തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസം നേടിയവർ എന്നിവർക്ക് കൂടി അനുയോജ്യമായ കോഴ്സുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓരോ പരിശീലന ബാച്ചിലും ഏറ്റവും ചുരുങ്ങിയത് 70 ശതമാനം പേർക്കങ്കിലും ശന്പളവ്യവസ്ഥയിലുളള തൊഴിലിൽ നിയമനം നൽകും.
ഓരോ കോഴ്സുകൾക്കുമുളള യോഗ്യത അതത് പരിശീലനത്തിന്റെ പാഠ്യപദ്ധതിയിൽ വ്യക്തമാക്കിയിരിക്കും. എല്ലാ വിഭാഗങ്ങൾക്കും അവരവരുടെ യോഗ്യതകൾക്കനുയോജ്യമായ പരിശീലന കോഴ്സുകൾ കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിനു കീഴിലുളള ഏജൻസികൾ രൂപപ്പെടുത്തിയിട്ടുണ്ട്. ലഭ്യമായ കോഴ്സുകളും അതിന്റെ യോഗ്യതയും സംബന്ധിച്ച വിവരങ്ങൾ നഗരസഭകളിൽ പ്രവർത്തിക്കുന്ന ദേശീയ നഗരഉപജീവന മിഷന്റെ സിറ്റി മിഷൻ മാനേജ്മെന്റ് യൂണിറ്റുകളിൽ നിന്നും ലഭിക്കും.
ആദ്യഘട്ടത്തിൽ അണ് ആംഡ് സെക്യൂരിറ്റി ഗാർഡ്, ഹോറം ഹെൽത്ത് എയ്ഡ് എന്നീ കോഴ്സുകൾ കാഞ്ഞങ്ങാടും പ്ലാസ്റ്റിക് ടെക്നോളജി, ജ്വല്ലറി ഡിസൈനിംഗ്, ഫിറ്റർ-മെക്കാനിക്കൽ അസംബ്ലി, സിഎൻസി ഓപ്പറേറ്റർ, ഉടൻ തുടങ്ങാനിരിക്കുന്ന മറ്റു കോഴ്സുകൾ എന്നിവ സംസ്ഥാനതലത്തിൽ വിവിധ കേന്ദ്രങ്ങളിലുമായാണ് നടത്തുക.
നഗരസഭ കുടുംബശ്രീ യൂണിറ്റുകൾ മുഖാന്തരം അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷാഫോറം നഗരസഭയിലും കുടുംബശ്രീ വെബ്സൈറ്റിലും ലഭിക്കും. അപേക്ഷകർക്ക് അനുയോജ്യമായ തൊഴിൽ മേഖലകളിൽ പരിശീലന കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിനായി ശിൽപശാലകൾ നടത്തും.
ശില്പശാലയിൽ കോഴ്സുകൾ തെരഞ്ഞെടുക്കുന്നവരെ രജിസ്റ്റർ ചെയ്ത് രജിസ്ട്രേഷൻ വിവരങ്ങൾ എസ് എംഎസ് മുഖാന്തിരം അറിയിക്കും. തുടർന്ന് നടക്കുന്ന കൗണ്‍സിലിംഗിന് ശേഷം പരിശീലനത്തിന് പ്രവേശനം നൽകും. ഫോണ്‍:9946913111