+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​ടി​ഡി​സി​യു​ടെ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി

കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ ബി​യ​ർ ആ​ൻ​ഡ് വൈ​ൻ പാ​ർ​ല​ർ തു​റ​ക്കാ​നു​ള്ള കെ​ടി​ഡി​സി​യു​ടെ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി. ലൈ​സ​ൻ​സ് അ​പേ​ക്ഷ പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വോ​ട്ടി​നി​ട്
കെ​ടി​ഡി​സി​യു​ടെ നീ​ക്ക​ത്തി​ന്  തി​രി​ച്ച​ടി
കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ ബി​യ​ർ ആ​ൻ​ഡ് വൈ​ൻ പാ​ർ​ല​ർ തു​റ​ക്കാ​നു​ള്ള കെ​ടി​ഡി​സി​യു​ടെ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി. ലൈ​സ​ൻ​സ് അ​പേ​ക്ഷ പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വോ​ട്ടി​നി​ട്ട് ത​ള്ളി.
എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ കെ​ടി​ഡി​സി​യു​ടെ ആ​വ​ശ്യ​ത്തെ പി​ന്തു​ണ​ച്ച​പ്പോ​ൾ ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ണ്‍​ഗ്ര​സ് എ​തി​ർ​ത്തു. എ​ൽ​ഡി​എ​ഫി​ലെ ആ​റ് അം​ഗ​ങ്ങ​ളു​ടെ വി​യോ​ജ​ന​കു​റി​പ്പോ​ടെ​യാ​ണ് കെ​ടി​ഡി​സി​യു​ടെ അ​പേ​ക്ഷ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി നി​ര​സി​ച്ച​ത്. പു​തി​യ മ​ദ്യ​ശാ​ല​ക​ൾ​ക്ക് എ​ൻ​ഒ​സി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന കെ​പി​സി​സി​യു​ടെ നി​ർ​ദേ​ശ​മു​ള്ള​തി​നാ​ലാ​ണ് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ അ​പേ​ക്ഷ​യെ എ​തി​ർ​ത്ത​ത്.
ടൂ​റി​സ്റ്റ് കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലാ​ണ് ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ പാ​ർ​ല​ർ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് ഭ​ര​ണ കാ​ല​ത്താ​ണ് കെ​ടി​ഡി​സി ബി​യ​ർ പാ​ർ​ല​ർ സ്ഥാ​പി​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്. ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു തീ​രു​മാ​നം.
പി​ന്നീ​ടാ​ണ് സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യ​തും കെ​പി​സി​സി മ​ദ്യ​ശാ​ല​ക​ൾ​ക്ക് എ​ൻ​ഒ​സി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​നം എ​ടു​ത്ത​തും. ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ ടൂ​റി​സം വ​കു​പ്പി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഒ​ട്ടേ​റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. ബി​യ​ർ പാ​ർ​ല​റി​നു​ള്ള കെ​ട്ടി​ട​വും ഇ​വി​ടെ ഒ​രു​ങ്ങു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ൻ​ഒ​സി​ക്കാ​യി കെ​ടി​ഡി​സി പ​ഞ്ചാ​യ​ത്തി​നെ വീ​ണ്ടും സ​മീ​പി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.
ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​ന്ന​വി​ധ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​ലു​ണ്ടാ​കു​ന്ന മാ​റ്റം പ​ഞ്ചാ​യ​ത്തി​ന്‍റെ എ​തി​ർ​പ്പി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നും സാ​ധ്യ​ത​യു​ണ്ട്.