കൂത്താട്ടുകുളം: മാർക്കറ്റ് റോഡിൽ അജ്ഞാത വാഹനം ഇടിച്ച് മൂന്നു വീടുകളുടെ ഭിത്തിയും മുൻഭാഗത്തെ മേൽക്കൂരയും ഭാഗികമായി തകർന്നു. വീടുകളിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കല്ലോലിക്കൽ കുഞ്ഞുമോൾ, വിൽസണ് പുത്തൻപീടികയിൽ, റെജി പാലക്കത്തടത്തിൽ എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന വീട്ടുകാർ ശബ്ദം കേട്ട് ഉണർന്നപ്പോഴേക്കും ഇടിച്ച വാഹനം വേഗത്തിൽ ഓടിച്ചുപോയി. വീട്ടുടമസ്ഥർ നൽകിയ പരാതിയെ തുടർന്ന് കൂത്താട്ടുകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.