+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ ക്യാ​ന്പ്

മു​ത​ല​ക്കോ​ടം: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് കോ​ത​മം​ഗ​ലം രൂ​പ​ത ക​മ്മി​റ്റി​യും ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യും അ​മേ​രി​ക്ക​യി​ലെ സ​ർ​ക്കി​ൾ വോ​ളന്‍റി​യേ​ഴ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സം​ഘ​ട​ന​യും സം​യു​ക്ത​
ഹോ​ളി​ഫാ​മി​ലി  ആ​ശു​പ​ത്രി​യി​ൽ  സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ ക്യാ​ന്പ്
മു​ത​ല​ക്കോ​ടം: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് കോ​ത​മം​ഗ​ലം രൂ​പ​ത ക​മ്മി​റ്റി​യും ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യും അ​മേ​രി​ക്ക​യി​ലെ സ​ർ​ക്കി​ൾ വോ​ളന്‍റി​യേ​ഴ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സം​ഘ​ട​ന​യും സം​യു​ക്ത​മാ​യി മു​ത​ല​ക്കോ​ടം ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ വി​ദ​ഗ്ധ ശ​സ്ത്ര​ക്രി​യ ക്യാ​ന്പ് ന​ട​ത്തും. ജൂ​ണ്‍ 30 മു​ത​ൽ ജൂ​ലൈ ഏ​ഴു വ​രെ ന​ട​ത്തു​ന്ന ക്യാ​ന്പി​നു വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ്രോ​സ്റ്റേ​റ്റ്, മൂ​ത്രാ​ശ​യ ക​ല്ല്, ഹെ​ർ​ണി​യ, മു​ച്ചു​ണ്ട്, ഉ​ൾ​നാ​ക്ക്, യൂ​ട്ര​സ് നീ​ക്കം ചെ​യ്യ​ൽ, തി​മി​രം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്ക് ശ​സ്ത്ര​ക്രി​യ ചെ​യ്യാ​ൻ സ​ഹാ​യ​മൊ​രു​ക്കു​ക​യാ​ണ് ക്യാ​ന്പി​ന്‍റെ ല​ക്ഷ്യം. ജാ​തി​മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് ഏ​പ്രി​ൽ 10 വ​രെ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം. അ​പേ​ക്ഷ ന​ൽ​കു​ന്ന​വ​ർ ഫോ​ട്ടോ, റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. ഓ​രോ വി​ഭാ​ഗ​ത്തി​ലും ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന അ​ർ​ഹ​രാ​യ അ​ന്പ​തു പേ​ർ​ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കും. ര​ക്ഷാ​ധി​കാ​രി​യാ​യി മു​ത​ല​ക്കോ​ടം ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് അ​ട​പ്പൂ​ര്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി-​ഡി​എ​ഫ്സി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ, ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ജോ​ണ്‍​സി മ​രി​യ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യി-​ഡി​എ​ഫ്സി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ബോ​യി​ച്ച​ൻ വ​ട​ക്ക​ൻ, ട്ര​ഷ​റ​ർ ടോം ​ജെ. ക​ല്ല​റ​യ്ക്ക​ൽ, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ർ മേ​രി ആ​ല​പ്പാ​ട്ട്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി രൂ​പ​ത സെ​ക്ര​ട്ട​റി തോ​മ​സ് കു​ണി​ഞ്ഞി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ള്ളി​ക്ക​മ്യാ​ലി​ൽ, ഷെ​യ​ർ​ഹോ​ൾ​ഡ​ർ പ്ര​തി​നി​ധി ജോ​യി ന​ടു​ക്കു​ടി എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​ രൂ​പീ​ക​രി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക്-​ഫോ​ണ്‍: 9447105644, 9446826332.