പിറവം: യുഡിഎഫ് സർക്കാർ അനുമതി നൽകിയ വികസന പദ്ധതികൾക്ക് തുരങ്കംവയ്ക്കുന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പിറവത്ത് യുഡിഎഫ് സർക്കാർ 40 കോടി രൂപ അനുവദിച്ച എക്സൈസ് കടവ് പാലം പദ്ധതി കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് നടത്തിയ ഏകദിന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാലം വേണമെന്നുള്ളത് ജനകീയ ആവശ്യമാണന്ന് മനസിലാക്കിയാണ് യുഡിഎഫ് സർക്കാർ പച്ചക്കൊടി കാണിച്ചത്.
വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി സ്വകാര്യ വ്യക്തികൾക്ക് വിൽക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം വലിയ ജനകീയ പ്രക്ഷോഭത്തിനു വഴിതെളിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയ 700-ഓളം ഏക്കർ ഭൂമിയാണ് സ്വകാര്യ മേഖലയ്ക്ക് തീറെഴുതാൻ പോകുന്നത്. വളരെ ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ എച്ച്എൻഎൽ വിൽക്കാനുള്ള തീരുമാനം അംഗീകരിക്കാവുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോണ്ഗ്രസ് പിറവം ബ്ലോക്ക് പ്രസിഡന്റ് വിൽസണ് കെ. ജോണിന്റെ അധ്യക്ഷനായ സമ്മേളനത്തിൽ മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ സാബു കെ. ജേക്കബിന് നാരങ്ങാനീര് നൽകി ഉപവാസം സമരം അവസാനിപ്പിച്ചു. രാവിലെ ഉപവാസ സമരം ഉദ്ഘാടനം ചെയ്തത് അനൂപ് ജേക്കബ് എംഎൽഎയായിരുന്നു. ഡിസിസി സെക്രട്ടറി കെ.ആർ. പ്രദീപ്കുമാർ അധ്യക്ഷനായി. എംഎൽഎമാരായ പി.ടി. തോമസ്, വി.പി. സജീന്ദ്രൻ, മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ, കെപിസിസി സെക്രട്ടറിമാരായ ജയ്സണ് ജോസഫ്, ഐ.കെ. രാജു, കെ.എം. സലിം, ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ്, മുൻ ഡിസിസി പ്രസിഡന്റി വി.ജെ. പൗലോസ്, കേരള കോണ്ഗ്രസ്-ജേക്കബ് സംസ്ഥാന സെക്രട്ടറി രാജു പാണാലിക്കൽ, യൂത്ത് ഫ്രണ്ട്-എം സംസ്ഥാന ജനറൽ സെക്രട്ടറി ജിൽസ് പെരിയപ്പുറം, കൂത്താട്ടുകുളം നഗരസഭ ചെയർമാൻ പ്രിൻസ് പോൾ ജോണ്, വലിയ പള്ളി വികാരി സൈമണ് ചെല്ലിക്കാട്ടിൽ കോർ എപ്പിസ്കോപ്പ, തുടങ്ങിയവർ പ്രസംഗിച്ചു.