പറപ്പൂക്കര : സെന്റ് ജോണ്‍സ് ഫൊറോന തീർത്ഥകേന്ദ്രത്തിൽ വി. ജോണ്‍ നെപുംസ്യാന്റെ രക്തസാക്ഷിത്വദിനം ആചരിച്ചു. ദിവ്യബലിയും ലദീഞ്ഞും നൊവേനയും വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നേർച്ച വിതരണവും വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങൽ എന്നിവയുണ്ടായിരുന്നു. റവ. ഫാ. ജോണ്‍ കവലക്കാട്ട് മുഖ്യകാർമ്മികത്വം വഹിച്ചു. നവവാരാചരണത്തിന് റവ. ഫാ. ഫ്രാൻസിസ് കാവിൽ, ഫാ. റിജോ ആലപ്പാട്ട്, ഫാ. ലിജോ കരുത്തി എന്നിവർ കാർമ്മികത്വം വഹിച്ചു.