+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാംസ്കാരിക സമ്മേളനം ഇന്ന്

പ​ഴ​യ​ന്നൂ​ർ: ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​വ​രാ​റു​ള്ള സാം​സ്കാ​രി​ക സ​മ്മേ​ള​നം ആ​റാം​വി​ള​ക്ക് ദി​വ​സ​മാ​യ ഇ​ന്ന് ന​ട​ക്കും. ക​ലാ​കാ​യി​ക​സാം​സ്കാ​രി​ക
സാംസ്കാരിക സമ്മേളനം ഇന്ന്
പ​ഴ​യ​ന്നൂ​ർ: ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​വ​രാ​റു​ള്ള സാം​സ്കാ​രി​ക സ​മ്മേ​ള​നം ആ​റാം​വി​ള​ക്ക് ദി​വ​സ​മാ​യ ഇ​ന്ന് ന​ട​ക്കും.
ക​ലാ-​കാ​യി​ക-​സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പ്രാ​ദേ​ശി​ക വ്യ​ക്തി​ക്കു​ള്ള പ​ഴ​യ​ന്നൂ​ർ ക്ഷേ​ത്ര പു​ന​രു​ദ്ധാ​ര​ണ ക​മ്മി​റ്റി​യു​ടെ നാ​ലാ​മ​ത് പൊ​ൻ​തൂ​വ​ൽ പു​ര​സ്കാ​രം അ​ധ്യാ​പ​ക​നും ബാ​ല​സാ​ഹി​ത്യ​കാ​ര​നും നി​ര​വ​ധി ആ​കു​കാ​ലി​ക​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 600ൽ​പ​രം ഗു​ണ​പാ​ഠ ക​ഥ​ക​ളും ആ​ധ്യാ​ത്മി​ക ലേ​ഖ​ന​ങ്ങ​ളും ബാ​ല​സാ​ഹി​ത്യ​കൃ​തി​യും പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള പ​ഴ​യ​ന്നൂ​ർ മ​ഹാ​ദേ​വ​ൻ മാ​സ്റ്റ​ർ​ക്ക് ന​ൽ​കും. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സ​മ്മേ​ള​നം കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എം.​കെ. സു​ദ​ർ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക്ഷേ​ത്ര​പു​ന​രു​ദ്ധാ​ര​ണ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. വി​ശ്വം​ഭ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യു.​ആ​ർ. പ്ര​ദീ​പ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പു​ര​സ്കാ​ര​സ​മ​ർ​പ്പ​ണം കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് സ്പെ​ഷ​ൽ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ ആ​ർ. ഹ​രി​യും കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും ചെ​യ്യും. പ്ര​ശ​സ്തി പ​ത്രം സ​മ​ർ​പ്പ​ണം ടി.​എ​ൻ. അ​രു​ൺ​കു​മാ​ർ നി​ർ​വ​ഹി​ക്കും.
കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് സെ​ക്ര​ട്ട​റി വി.​എ. ഷീ​ജ, കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, പി.​ടി. ശോ​ഭ​ന, ഹ​രി​ഹ​ര​ഭ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ക്കും. ക്ഷേ​ത്ര​പു​ന​രു​ദ്ധാ​ര​ണ ക​മ്മി​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി. ​ക​മ​ലാ​ക​ര​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ. ​ര​വീ​ന്ദ്ര​മേ​നോ​ൻ ന​ന്ദി​യും പ​റ‍​യും.