വാടാനപ്പള്ളി: ഗ്രാമപഞ്ചായത്തിലെ 2016-17 പദ്ധതിയുടെ ഭാഗമായി ആംഗൻവാടികൾക്ക് മേശ, അലമാര, ധാന്യപാത്രം, പഠനോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുംഞ്ചേരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഓമന മധുസൂദനൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഷക്കീല ഉസ്മാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എ.എ. അബു, ഐ.എൻ. സുധീഷ്, ബ്ലോക്ക് പഞ്ചായത്തംഗം സുലേഖ ജമാൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ സി.ബി. സുനിൽകുമാർ, റീന പ്രദീപ്, കാഞ്ചന രാജു, ഗീതാ ആനന്ദൻ, ബിന്ദു ശശികുമാർ, ഐസിസിഎസ് സൂപ്പർ വൈസർ ഓമന എന്നിവർ പ്രസംഗിച്ചു.