ഏങ്ങണ്ടിയൂർ: ലോക വനദിനാചരണത്തിൽ ഏങ്ങണ്ടിയൂർ എംഐ മിഷൻ ആശുപത്രി കാന്പസിൽ " മരമുല്ലത്തൈ നട്ട് ' കുട്ടികൾ. ഹരിതകൂട്ടായ്മയുടെ നേതൃത്വത്തിൽ അലൻമാർട്ടിൻ, ആൽഫിൻ മാർട്ടിൻ എന്നീ കുട്ടികളാണ് മരമുല്ലതൈ നട്ടത്. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും എംഐ മിഷൻ ആശുപത്രി ഡയറക്ടറുമായ ഫാ. ഡോ. ഫാൻസിസ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു.
പ്രതിവർഷം ഒന്നേക്കാൽ കോടി ഹെക്ടർ വനഭൂമിയുടെ നാശത്തിലേക്കാണ് പ്രകൃതിയോടുള്ള മനുഷ്യരുടെ അനാദരവ് വഴി തെളിയിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ് ഗൗരമായി കാണാതിരിക്കുന്നത് ഭൂമിയുടെ നിലനിൽപ്പിനുതന്നെ അപകടകരമാണെന്ന് ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് ചൂണ്ടിക്കാട്ടി. ഈ ഭൂമി നമ്മുടെ പൊതുഭവനമാണെന്ന് പാരിസ്ഥിതികമായ മാനസാന്തരം അനിവാര്യമാണെന്നുമുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ ദർശനം ശ്രദ്ധേയമാണ്. അദ്ദഹം ഓർമ്മിപ്പിച്ചു. മദർ സിസ്റ്റർ സെർവി, സി.വി. രതീഷ് എന്നിവർ നേതൃത്വം നൽകി.