+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ബ്സി​ഡി വ​ളം വാ​ങ്ങി​യ ബി​ൽ കൃ​ഷി​ഭ​വ​ൻ നി​ര​സി​ച്ച​താ​യി പ​രാ​തി

വെ​ള്ളാ​ങ്ക​ല്ലൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​വി​ന്‍റെ സ​ബ്സി​ഡി വ​ളം വാ​ങ്ങി​യ ബി​ൽ കൃ​ഷി​ഭ​വ​ൻ നി​ര​സി​ച്ച​താ​യി പ​രാ​തി. പ
സ​ബ്സി​ഡി വ​ളം വാ​ങ്ങി​യ ബി​ൽ  കൃ​ഷി​ഭ​വ​ൻ നി​ര​സി​ച്ച​താ​യി പ​രാ​തി
വെ​ള്ളാ​ങ്ക​ല്ലൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​വി​ന്‍റെ സ​ബ്സി​ഡി വ​ളം വാ​ങ്ങി​യ ബി​ൽ കൃ​ഷി​ഭ​വ​ൻ നി​ര​സി​ച്ച​താ​യി പ​രാ​തി. പൈ​ങ്ങോ​ട് ആ​ല​യി​ൽ ദാ​മോ​ദ​ര​നാ​ണ് പ​രാ​തി​ക്കാ​ര​ൻ. ര​ണ്ട ് ഏ​ക്ക​ർ വ​രെ​യു​ള്ള കൃ​ഷി​ക്കാ​ർ​ക്ക് സ​ബ്സി​ഡി വ​ള​ത്തി​നാ​യി 33,40,000 വ​ക കൊ​ള്ളി​ച്ചി​രു​ന്നു. സ​മ​ഗ്ര പു​ര​യി​ട വി​ക​സ​ന​ത്തി​നും പ​ച്ച​ക്ക​റി കൃ​ഷി​ക്കു​മാ​ണ് സ​ബ്സി​ഡി വ​ളം അ​നു​വ​ദി​ച്ച​ത്.
എ​ന്നാ​ൽ കൃ​ഷി​ഭ​വ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച ലി​സ്റ്റി​ലു​ള്ള 1247 പേ​രി​ൽ 364 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഫെ​ബ്രു​വ​രി 20 വ​രെ വ​ള​ത്തി​ന് സ​ബ്സി​ഡി അ​നു​വ​ദി​ച്ച​ത്. 100 ശ​ത​മാ​നം പ​ണ​വും വ​ളം വാ​ങ്ങു​ന്പോ​ൾത​ന്നെ ന​ൽ​ക​ണ​മെ​ന്ന​തി​നാ​ൽ വ​ള​രെ പ്ര​യാ​സ​പ്പെ​ട്ട് സ്വ​രൂ​പി​ച്ച 10,000 രൂ​പ​കൊ​ണ്ട ് വ​ളം വാ​ങ്ങി​യ​തി​ന്‍റെ ബി​ൽ ഫെ​ബ്രു​വ​രി 22 ന് ​കൃ​ഷി​ഭ​വ​നി​ൽ ഹാ​ജ​രാ​ക്കി. എ​ന്നാ​ൽ ഈ ​ബി​ൽ കൃ​ഷി ഓ​ഫീ​സ​ർ വാ​ങ്ങാ​തെ നി​ര​സി​ച്ചു. കൃ​ത്യ​മാ​യ അ​റി​യി​പ്പ് കൃ​ഷി​ക്കാ​ർ​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ല. ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ലു​ള്ള മു​ഴു​വ​ൻ പേ​ർ​ക്കും
വ​ളം കൊ​ടു​ക്കേ​ണ്ടത് ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും ക​ട​മ​യാ​ണ്. അ​തി​നാ​വ​ശ്യ​മാ​യ സ​മ​യ​പ​രി​ധി​യും കൊ​ടു​ക്കേ​ണ്ടതാ​ണ് എ​ന്ന് ദാ​മോ​ദ​ര​ൻ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ ഹാ​ജ​രാ​ക്കാ​ത്ത ബി​ല്ലു​ക​ളാ​ണ് സ്വീ​ക​രി​ക്കാ​തി​രു​ന്ന​തെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. അ​റി​യി​പ്പ് പ​ത്ര​ങ്ങ​ളി​ലൂ​ടെ​യും വാ​ർ​ഡ് മെ​ന്പ​ർ​മാ​ർ വ​ഴി​യും ന​ൽ​കി​യി​ട്ടു​ണ്ട ്. ബി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 20 ആ​യി​രു​ന്നു. 21-ാം തീ​യ​തി വ​രെ​യു​ള്ള ബി​ൽ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​തീ​യ​തി വ​രെ ല​ഭി​ച്ച 497 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​ബ്സി​ഡി അ​നു​വ​ദി​ച്ചു. പി​ന്നീ​ട് കൊ​ണ്ട ുവ​ന്ന ഇ​രു​പ​തോ​ളം ബി​ല്ലു​ക​ളാ​ണ് സ്വീ​ക​രി​ക്കാ​തി​രു​ന്ന​തെ​ന്നു കൃ​ഷി ഓ​ഫീ​സ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.