+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജിൽ സൗ​ജ​ന്യ ചി​ത്ര​ര​ച​നാ പ​രി​ശീ​ല​ന ക​ള​രി 25 ന്

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 25 ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ സൗ​ജ​ന്യ ചി​ത്ര​ര​ച​ന പ​രി​ശീ​ല​ന ക​ള​രി സം​ഘ​ടി​പ്പി​ക്കു​ന്നു. നി​രാ​ലം
സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജിൽ സൗ​ജ​ന്യ ചി​ത്ര​ര​ച​നാ പ​രി​ശീ​ല​ന ക​ള​രി 25 ന്
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 25 ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ സൗ​ജ​ന്യ ചി​ത്ര​ര​ച​ന പ​രി​ശീ​ല​ന ക​ള​രി സം​ഘ​ടി​പ്പി​ക്കു​ന്നു. നി​രാ​ലം​ബ​രും അ​നാ​ഥ​രു​മാ​യ കു​ട്ടി​ക​ളു​ടെ ക​ലാ​പ​ര​മാ​യ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ട ി ആ​ർ​ട്ടി​സ്റ്റ് എം.​എ​സ്. സ​ച്ചി​ൻ, അ​ന​ന്തു ഗോ​പാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് "കു​ട്ടി​സം 2017’ എ​ന്ന ചി​ത്ര​ര​ച​നാ പ​രി​ശീ​ല​ന ക​ള​രി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഇ​രി​ങ്ങാ​ല​ക്കു​ട ബെ​ത്‌സയ്ദ ബോ​യ്സ് ഹോ​മി​ലെ​യും ക​ല്ലേ​റ്റും​ക​ര ദി​വ്യ കാ​രു​ണ്യ ആ​ശ്ര​മ​ത്തി​ലെ​യും കു​ട്ടി​ക​ൾ വ​ര​ച്ച 45 ഓ​ളം മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​മാ​ണ് കു​ട്ടി​സ​ത്തി​ലൂ​ടെ കാ​ഴ്ച​വെ​ക്കു​ന്ന​ത്. അ​വ​സാ​നം ചി​ത്ര​ങ്ങ​ളു​ടെ വി​ല്പന​യി​ൽനി​ന്നും കി​ട്ടു​ന്ന പ​ണം മു​ഴു​വ​നും കു​ട്ടി​ക​ളു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​വേ​ണ്ട ി ഉ​പ​യോ​ഗി​ക്കും. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ലൈ​വ് ആ​ർ​ട്ട് മൂ​വ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള ചി​ത്ര​ര​ച​നാ മ​ത്സ​ര​വും സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഹി​ന്ദി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹി​ന്ദി ക​വി​ത​ര​ച​നാ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും.
നൂ​ത​ന ത​ത്സ​മ​യ ചി​ത്ര​ര​ച​നാ ശൈ​ലി​യെ​കു​റി​ച്ച് ആ​ർ​ട്ടി​സ്റ്റ് സ​ച്ചി​ൻ ന​ട​ത്തു​ന്ന സെ​മി​നാ​റും ഉ​ണ്ടായി​രി​ക്കും. രാ​ജേ​ഷ് തം​ബു​രു​വി​ന്‍റെ​യും ദേ​ജാ​വു മ്യൂ​സി​ക് ബാ​ൻ​ഡി​ന്‍റെ​യും ലൈ​വ് ഷോ​യും കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട്യ​ക​ലാ​വി​രു​ന്നും യു​വ ഗാ​യ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന സം​ഗീ​ത സ​ദ​സും ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട്ടാ​യ്മ​യു​ടെ "വ​ല’ എ​ന്ന ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ റി​ലീ​സും ഉ​ണ്ടായി​രി​ക്കു​മെ​ന്ന് ലൈ​വ് ആ​ർ​ട്ട് മൂ​വ്മെ​ന്‍റി​നു​വേ​ണ്ട ി എം.​എ​സ്. സ​ച്ചി​ൻ, അ​ന​ന്തു ഗോ​പാ​ൽ, "ന​മ്മു​ടെ ഇ​രി​ങ്ങാ​ല​ക്കു​ട' കൂ​ട്ടാ​യ്മ​യ്ക്കു​വേ​ണ്ട ി ജീ​സ് ലാ​സ​ർ, പ്രി​ജോ റോ​ബ​ർ​ട്ട്, ജോ​സ് മൊ​യ​ല​ൻ, സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഹി​ന്ദി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് സി​സ്റ്റ​ർ റോ​സ് ആ​ന്‍റോ എ​ന്നി​വ​ർ അ​റി​യി​ച്ചു.